എംജിസിഎഫ് ധ്വനി തരംഗം ആഗസ്‌ത് 30ന്; പോസ്റ്റർ പുറത്തിറക്കി

ഷാർജ : മഹാത്മാഗാന്ധി കൾച്ചറൽ ഫോറം (എംജിസിഎഫ്) സംഘടിപ്പിക്കുന്ന ‘ധ്വനിതരംഗം 2025’ ആഗസ്‌ത് 30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കും. യുഎഇയിലെ പ്രഗൽഭരായ കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറും. പരിപാടിയുടെ പോസ്റ്റർ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കി. അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ഡോ. ദേവി സുമ, പ്രഭാകരൻ പന്ത്രോളി, അനിൽ നായർ, ഗഫൂർ പാലക്കാട്, അഡ്വ. ഷാജഹാൻ, മനോജ് മനാമ, ശ്രീജിത്ത് നായർ, സജീവ്, സനിൽ അർജുനൻ, ഷെരിഫ് എന്നിവർ പങ്കെടുത്തു.









0 comments