യുഎഇയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമെന്ന വാർത്ത വ്യാജം; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

ദുബായ്: യുഎഇയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ ഫുജൈറ തുറമുഖം വഴി ഒഴിപ്പിക്കാൻ ധാരണയിലാണെന്ന തരത്തിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് വിഭാഗം തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
“ഇത്തരത്തിലുള്ള വാർത്തകൾക്ക് യാതൊരു വാസ്തവ അടിസ്ഥാനവും ഇല്ല. നിലവിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള യാതൊരു പദ്ധതിയും ഇല്ല” - എക്‌സ് പ്ലാറ്റ്ഫോമിലൂടെ മന്ത്രാലയം അറിയിച്ചു. അസത്യവും അടിസ്ഥാനരഹിതവുമായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
വിമാന ഗതാഗതത്തിന് തടസ്സം നേരിടുന്ന സാഹചര്യം ഉണ്ടായാൽ ഫുജൈറ തുറമുഖം വഴി ഇന്ത്യൻ തൊഴിലാളികളെ ഒഴിപ്പിക്കാൻ ഇന്ത്യയും യുഎഇയും തമ്മിൽ പ്രത്യേക ധാരണ രൂപീകരിക്കുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം വന്നത്.










0 comments