മാസ് ഓണാഘോഷം: ബ്രോഷർ പ്രകാശിപ്പിച്ചു

മാസിന്റെ ഓണാഘോഷത്തിന്റെ ബ്രോഷർ ചലച്ചിത്ര താരം അംബിക മോഹൻ പ്രകാശിപ്പിക്കുന്നു.
ഷാർജ: സാംസ്‌കാരിക സംഘടന മാസിന്റെ ഓണാഘോഷത്തിന്റെ ബ്രോഷർ ചലച്ചിത്ര താരം അംബിക മോഹൻ പ്രകാശിപ്പിച്ചു. ലോക കേരള സഭ അംഗം പി മോഹനൻ ബ്രോഷർ ഏറ്റുവാങ്ങി. പ്രമോദ് മടിക്കൈ, ബിനു കോറം, ഹാരിസ്, ഷൈൻ റെജി ചാക്കോ, സുരേഷ് നമ്പലാട്ട്, സിജിൻ രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെപ്തംബർ 14ന് അജ്മാനിലെ ഉം അൽ മൗമിനീൻ വുമൺസ് അസോസിയേഷനിലാണ് പരിപാടി. വിവിധ മേഖലകളിൽ നിന്നുള്ള വ്യത്യസ്‌ത കലാപരിപാടികൾ, പൂക്കളമത്സരം, പായസമത്സരം, ഗാനമേള എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.









0 comments