Deshabhimani

മാസ് ക്രിക്കറ്റ് മത്സരം: അൽ സഹ്‌റ യൂണിറ്റ് ജേതാക്കളായി

mas sharjah cricket
വെബ് ഡെസ്ക്

Published on Jan 30, 2025, 04:16 PM | 1 min read

ഷാർജ: യുഎഇയിലെ സാംസ്‌കാരിക സംഘടനയായ മാസിന്റെ സെൻട്രൽ സ്പോർട്സ് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ്‌ മത്സരത്തിൽ അൽ സഹ്‌റ യൂണിറ്റ് ജേതാക്കളായി. രണ്ടാം സ്ഥാനം ബുസ്ഥാൻ യൂണിറ്റും കരസ്ഥമാക്കി. ഷാർജ, അജ്‌മാൻ, ഉം അൽ ക്വയിൻ എന്നീ എമിറേറ്റുകളിലുള്ള മാസിന്റെ വിവിധ യൂണിറ്റുകൾ തമ്മിലുള്ള മത്സരമാണ് ജനുവരി 26ന് അജ്മാൻ ജിഎംസി മൈതാനിയിൽ വെച്ച് സംഘടിപ്പിച്ചത്.


14 യൂണിറ്റുകൾ അണിനിരണ മത്സരത്തിൽ മാൻ ഓഫ് ദി സീരിസ് ആയി രഞ്ജിത് ബുസ്ഥാൻ, ബെസ്റ്റ് ബാറ്റ്‌സ് മാൻ വിബിൻ അൽ സഹറ, ബെസ്റ്റ് ബൗളർ രഞ്ജിത് ബുസ്ഥാൻ, ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ജിജോ അൽ സഹ്‌റ, ഫസ്റ്റ് സെമി ഫൈനൽ മേൻ ഓഫ് ദി മാച്ച് ശ്രീനാഥ്, സെക്കന്റ്‌ സെമി ഫൈനൽ മേൻ ഓഫ് ദി മാച്ച് ശ്രാവൺ ബുസ്ഥാൻ എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ നിലവിലെ ഭാരവാഹികൾ, മുൻ ഭാരവാഹികൾ, സ്പോർട്സ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ജന്റി, ശിവശങ്കർ, ജിഷ്ണുപാൽ എന്നിവർ അമ്പയർമാരായി മത്സരങ്ങൾ നിയന്ത്രിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home