ad
Deshabhimani

മാസിന് ഇഎച്ച്‌എസ്‌ അംഗീകാരം

mas sharjah
വെബ് ഡെസ്ക്

Published on Jun 16, 2026, 01:28 PM | 1 min read

ഷാർജ : ഏറ്റവും രക്തദാന ക്യാമ്പുകൾ നടത്തിയ സംഘടനയ്‌ക്കുള്ള എമിറേറ്റ്സ് ഹെൽത്ത് സർവീസിന്റെ അംഗീകാരം സ്വന്തമാക്കി സാംസ്‌കാരിക സംഘടന മാസ്‌. രണ്ടാംതവണയാണ് മാസിന് ഷാർജ ബ്ലഡ് ബാങ്ക് ഏർപ്പെടുത്തിയ പുരസ്കാരം ലഭിക്കുന്നത്. ഷാർജ, അജ്‌മാൻ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകളിലായി കഴിഞ്ഞ 44 വർഷമായി സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചുവരികയാണ്‌ മാസ്‌. സംഘടനയുടെ മേഖല വെൽഫെയർ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ നടത്തിയ ക്യാമ്പുകളിലൂടെ ആയിരങ്ങളാണ് രക്തദാനം നടത്തിയത്‌.


മാസ് ജനറൽ സെക്രട്ടറി ബിനു കോറോം ബ്ലഡ് ട്രാൻസ്‍ഫ്യുഷൻ ആൻഡ് റിസർച് സെന്റർ ഡയറക്ടർ ഡോ. മുന അൽ ഹവായിൽനിന്ന്‌ പുരസ്കാരം ഏറ്റുവാങ്ങി. സെൻട്രൽ വൈസ് പ്രസിഡന്റ്‌ പ്രമോദ് മടിക്കൈ, സെൻട്രൽ വെൽഫെയർ കോഓർഡിനേറ്റർ ടി സി സമീന്ദ്രൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home