ad
Deshabhimani

പിഎസ്‍സി: അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും

PSC
വെബ് ഡെസ്ക്

Published on Jun 16, 2026, 01:21 PM | 1 min read

തിരുവനന്തപുരം : കേരള ഗവ. സെക്രട്ടേറിയേറ്റ് നിയമ വകുപ്പിൽ അസിസ്റ്റന്റ് തമിഴ് ട്രാൻസ്ലേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 321/2024) തസ്തികയിലേക്ക് ജൂൺ 17, 18 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).


തിരുവനന്തപുരം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് ജൂൺ 18 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്പർ 80/2024) തസ്തികയിലേക്ക് ജൂൺ 19 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.


പ്രമാണപരിശോധന


കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ - ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ 379/2025) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ജൂൺ 19ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home