Deshabhimani

ചെസ്സ്, കാരംസ് മത്സരങ്ങൾ സമാപിച്ചു

mas sharja tournament
വെബ് ഡെസ്ക്

Published on Jan 10, 2025, 02:16 PM | 1 min read

ഷാർജ: യുഎഇയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മാസ് സംഘടിപ്പിച്ച ചെസ്സ്, കാരംസ് മത്സരങ്ങൾ സമാപിച്ചു. മത്സരങ്ങളുടെ ആദ്യഘട്ടം മേഖലാ തലത്തിൽ കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ വിജയിച്ചവരെ ഉൾപ്പെടുത്തിയാണ് സെൻട്രൽ മത്സരങ്ങൾ സംഘടിപ്പിച്ചത്. ബുത്തിനയിൽ നടന്ന മത്സരങ്ങളുടെ ഉദ്‌ഘാടനം സെൻട്രൽ കമ്മറ്റി ജോയിന്റ് സെക്രട്ടറി ഷമീർ നിർവഹിച്ചു. സ്പോർട്സ് കോർഡിനേറ്റർ ജമാൽ വാരിയത്ത്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇൻഡസ്ട്രിയൽ മേഖല സ്പോർട്സ് കോൺവീനർ സജീപ് സുലൈമാൻ അധ്യക്ഷനായി. മേഖല സെക്രട്ടറിമാരായ ഗീതകൃഷ്ണൻ, സിജിൻ രാജ് എന്നിവർ സംസാരിച്ചു.


പുരുഷ വിഭാഗം കാരംസ് മത്സരത്തിൽ അജ്‌മാൻ മേഖലയിലെ ഡിജിൻ ഒന്നാം സ്ഥാനവും ഇൻഡസ്ട്രിയൽ മേഖലയിലെ ഷിജു രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ റോള മേഖലയിലെ സച്ചു ബിജു ഒന്നാം സ്ഥാനവും അജ്‌മാൻ മേഖലയിലെ സുസ്മി സുധാകരൻ രണ്ടാസ്ഥാനവും കരസ്ഥമാക്കി. ചെസ്സ് മത്സരം പുരുഷവിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം ഇൻഡസ്ട്രിയൽ മേഖല കരസ്ഥമാക്കി. ആന്റോ പൗലോസ്, സിറിയക്ക് ജോൺ ജോസഫ് എന്നിവരാണ് യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടിയത്. വനിതാ വിഭാഗത്തിൽ റോള മേഖലയിലെ ജിൻഷാ ഒന്നാം സ്ഥാനവും, അജ്‌മാൻ മേഖലയിലെ സുസ്മി സുധാകർ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് മാസിന്റെ ഭാരവാഹികളും മുൻ ഭാരവാഹികളും ട്രോഫികൾ സമ്മാനിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home