മാസ് ബാലവേദി ക്യാമ്പ് 13നും 14നും

ഷാർജ : മാസ് ബാലവേദി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശൈത്യകാല ക്യാമ്പ് 13നും 14നും അജ്മാൻ ഈസ്റ്റ് പോയിന്റ് സ്കൂളിൽ നടക്കും. വിവിധ കാറ്റഗറികളിലായി ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസിലുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ അവസരമുണ്ടാകും. നാട്ടിൽനിന്ന് എത്തുന്നവരും ഇവിടെയുള്ളവരുമായ അധ്യാപകർ ശാസ്ത്രം, വിനോദം, ആർട്ട് തുടങ്ങിയ വൈവിധ്യമാർന്ന സെഷനുകളിൽ കുട്ടികളുമായി സംവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +971506504582, +971525923814.









0 comments