Deshabhimani

നിർബന്ധിത വാഹന ഇൻഷുറൻസ്: കുവൈത്തിൽ രണ്ട് കമ്പനികളെ പട്ടികയിൽനിന്ന് ഒഴിവാക്കി

insurance
വെബ് ഡെസ്ക്

Published on Nov 19, 2026, 08:58 AM | 1 min read

കുവൈത്ത് സിറ്റി : നിർബന്ധിത വാഹന ഇൻഷുറൻസ് പോളിസികൾ നൽകാൻ അനുമതിയുള്ള കമ്പനികളുടെ പട്ടികയിൽനിന്ന് തആസുർ തകാഫുൽ ഇൻഷുറൻസ്, അറബ് ഇസ്‌ലാമിക് തകാഫുൽ ഇൻഷുറൻസ് എന്നീ കമ്പനികളെ കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് ഒഴിവാക്കി. ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗം’ പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയിൽ 25 കമ്പനികളുണ്ട്.


മുന്നറിയിപ്പ് നൽകിയിട്ടും അനുവദിച്ച സമയത്തിനകം ചട്ടലംഘനങ്ങൾ പരിഹരിക്കാത്തതിനെ തുടർന്നാണ് ഇരു കമ്പനികളുടെയും ഇൻഷുറൻസ് പ്രവർത്തനങ്ങൾ 90 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. നവംബർ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം 2027 ഫെബ്രുവരി ഏഴുവരെയാണ് സസ്‌പെൻഷൻ. ഉത്തരവിന് മുമ്പ് നൽകിയ പോളിസികൾ കാലാവധി തീരുന്നതുവരെ പ്രാബല്യത്തിലുണ്ടാകും. അവയുമായി ബന്ധപ്പെട്ട സേവനങ്ങൾ കമ്പനികൾ തുടർന്നും നൽകണം.


കുവൈത്ത് ഇൻഷുറൻസ്, ഗൾഫ് ഇൻഷുറൻസ് ഗ്രൂപ്പ്, അൽ അഹ്‌ലിയ ഇൻഷുറൻസ്, വർബ ഇൻഷുറൻസ് ആൻഡ് റീഇൻഷുറൻസ്, ഫസ്റ്റ് തകാഫുൽ, ബഹ്‌റൈൻ കുവൈത്ത് ഇൻഷുറൻസ് (ശാഖ), ഗൾഫ് ഇൻഷുറൻസ് ആൻഡ് റീഇൻഷുറൻസ്, കുവൈത്ത് ഖത്തർ ഇൻഷുറൻസ്, സൗദി അറേബ്യൻ ഇൻഷുറൻസ് (ശാഖ), അറബ് ഇൻഷുറൻസ് എന്നിവ പുതുക്കിയ പട്ടികയിലുണ്ട്.


ഇന്റർനാഷനൽ തകാഫുൽ, ഇലാഫ് തകാഫുൽ, ബൂബിയാൻ തകാഫുൽ, കുവൈത്ത് ഇസ്‌ലാമിക് തകാഫുൽ, ബൈതക് തകാഫുൽ, ഗൾഫ് തകാഫുൽ, അൽ ദമാൻ തകാഫുൽ, സംസം തകാഫുൽ, കുവൈത്ത് ഇന്റർനാഷനൽ തകാഫുൽ, ലെബനീസ് സ്വിസ് ഗാരന്റി, ഇനായ ഇൻഷുറൻസ്, ബുർഗാൻ തകാഫുൽ, വഥാഖ് തകാഫുൽ, മിസ്ർ ഇൻഷുറൻസ്, ലിവ ഇൻഷുറൻസ് എന്നിവയാണ് പട്ടികയിലെ മറ്റ് കമ്പനികൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home