അക്ഷരക്കൂട്ടം സാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ഷാർജ : അക്ഷരക്കൂട്ടം യുഎഇ ചെറുകഥ, കവിത പുരസ്‌കാര വിതരണം ഷാർജ പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു. റഫീഖ് വയനാട് സ്മാരക ചെറുകഥാ മത്സരത്തിൽ നജീബ് കൊച്ചുകലുങ്കിന്റെ "റൂഹ്' ഒന്നാംസ്ഥാനം നേടി. ഇസ്മായിൽ കൂളത്തിന്റെ "ബറാസത്തിലെ ആറുസെന്റ്' രണ്ടാംസ്ഥാനം സ്വന്തമാക്കി.
ഷിറാസ് വാടാനപ്പള്ളി സ്മാരക കവിതാ മത്സരത്തിൽ ശിഹാബ് കുമ്പിടിയുടെ "ഫാത്തിമ മില്ല്' ഒന്നാംസ്ഥാനവും രാമചന്ദ്രൻ മൊറാഴയുടെ "തെയ്യചരിതം' രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഫലകവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ-്കാരം.
പുസ്തകമേള സിഇഒ മോഹൻകുമാർ, വനിത വിനോദ്, അർഷാദ് ബത്തേരി, അനൂപ് കീച്ചേരി എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഫോട്ടോഗ്രഫർ പ്രവീൺ പാലക്കീൽ, എം ഒ രഘുനാഥ് എന്നിവരെ ആദരിച്ചു. ബഷീർ തിക്കോടി, ഷാജി ഹനീഫ്, രമേഷ് പെരുമ്പിലാവ്, കെ ഗോപിനാഥ്, പി ശിവപ്രസാദ്, പി ശ്രീകല, സജ്ന അബ-്ദുള്ള, എം സി നവാസ്, അജിത് വള്ളോലി, റീന സലീം എന്നിവർ സംസാരിച്ചു.








0 comments