സ്മാർട്ട് ഫിറ്റ്നസ് വാച്ച് നിർമിച്ച് കുട്ടികൾ

ഷാർജ : കോഡിങ്ങിന്റെയും സാങ്കേതികവിദ്യയുടെയും ലോകത്തേക്ക് ചുവടുവെച്ച് "ബിൽഡ് യുവർ ഓൺ ഹെൽത്ത് വാച്ച്' എന്ന ശിൽപശാലയിലൂടെ സ്വന്തമായി സ-്മാർട്ട് ഫിറ്റ്നസ് വാച്ച് നിർമ്മിച്ച് കുട്ടികൾ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്ന റോബോട്ടിക-്സ് ശിൽപശാലയിലൂടെ മൈക്രോബിറ്റ് പവർ ഷീൽഡ് മൊഡ്യൂൾ, അക്രിലിക് കേസ്, സ്ട്രാപ്പ് എന്നിവ ഉപയോഗിച്ച് ചലനം തത്സമയം അറിയാൻ കഴിയുന്ന സ്റ്റെപ്പ് കൗണ്ടർ വാച്ചാണ് കുട്ടികൾ തയ്യാറാക്കിയത്.
പരിശീലകരുടെ നിർദ്ദേശപ്രകാരം കുട്ടികൾതന്നെ വാച്ച് കൂട്ടിച്ചേർക്കുകയും കമ്പ്യൂട്ടർ ഉപയോഗിച്ച് കോഡ് ചെയ്യുകയും ചെയ-്തു. "മൈക്രോബിറ്റാണ് വാച്ചിന്റെ തലച്ചോർ. കോഡ് എഴുതിക്കഴിഞ്ഞാൽ സ്റ്റെപ്പിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കും' എന്ന് പരിശീലകർ വിശദീകരിച്ചു. റോബോട്ടിക്സിനെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കുകയാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് പരിശീലക സൽമ പറഞ്ഞു. വായനയോടൊപ്പം കുട്ടികൾക്കായി നൂതനവും സുസ്ഥിരവുമായ പ്രവർത്തനങ്ങൾ ഒരുക്കിയാണ് ഈ വർഷത്തെ പുസ-്തകമേള ആസൂത്രണം ചെയ്തത്.








0 comments