Deshabhimani

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സർഗോത്സവം

malayalam mission sargotsavam
വെബ് ഡെസ്ക്

Published on Nov 08, 2026, 03:38 PM | 1 min read

ദുബായ് : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ സംഘടിപ്പിച്ച സർഗോത്സവം ഗൾഫ് മോഡൽ സ്കൂളിൽ സമാപിച്ചു. ഇത്തവണ മേഖലാടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സർഗോത്സവത്തിന്റെ ഭാഗമായി സ്റ്റേജിതര മത്സരങ്ങൾ ഒക്ടോബർ 25ന് നടന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഗൾഫ് മോഡൽ സ്ക‍‍ൂളിൽ നടന്ന സ്റ്റേജ് മത്സരങ്ങൾ എഴുത്തുകാരൻ എം ബഷീർ ഉദ്ഘാടനംചെയ്തു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്റ് ജോജു അധ്യക്ഷനായി. രക്ഷാധികാരി എൻ കെ കുഞ്ഞഹമ്മദ്, ചാപ്റ്റർ സെക്രട്ടറി സി എൻ എൻ ദിലീപ്, സർഗോത്സവം ജനറൽ കൺവീനർ സുനിൽ ആറാട്ടുകടവ് എന്നിവർ സംസാരിച്ചു. 2025ലെ ഭാഷാമയൂരം പുരസ-്‌കാരം നേടിയ അമ്പു സതീഷിന് എം ബഷീർ ഉപഹാരം കൈമാറി.


മൂന്ന് വേദികളിലായി വിവിധ പ്രായവിഭാഗങ്ങളിലുള്ള കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട്, നാടോടിനൃത്തം, ഭരതനാട്യം, പ്രസംഗം, ലളിതഗാനം, ഫാൻസി ഡ്രസ്, മോണോ ആക-്‌ട്‌, കഥപറച്ചിൽ, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ഗൾഫ് മോഡൽ സ-്‌കൂൾ അക്കാദമിക് ഡയറക്ടർ ഉഷ ഷിനോജ് ഉദ്ഘാടനം ചെയ-്‌തു. പ്രസിഡന്റ് ജോജു അധ്യക്ഷനായി. മലയാളം മിഷൻ ദുബായ് ചാപ്റ്റർ രക്ഷാധികാരി എൻ കെ കുഞ്ഞഹമ്മദ്, ചെയർമാൻ വിനോദ് നമ്പ്യാർ, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, യുവകലാസാഹിതി ദുബായ് യൂണിറ്റ് പ്രസിഡന്റ് ജോൺ ബിനു കാർലോസ്, സർഗോത്സവം സ്വാഗതസംഘം വൈസ് ചെയർമാൻ പ്രദീപ് തോപ്പിൽ, ധനകാര്യ കോ ഓർഡിനേറ്റർ എം പി മുരളി, വൈസ് പ്രസിഡന്റ് സർഗ റോയ്, ഐടി കോ ഓർഡിനേറ്റർ നജീബ് മുഹമ്മദ്, ജോയിന്റ് കൺവീനർമാരായ പ്രിയ ദീപു , സംഗീത അക്കാദമിക് കോഓർഡിനേറ്റർ ഫിറോസിയാ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ-്‌തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home