Deshabhimani

കുവൈത്തിൽ നഴ്‌സിങ് രംഗത്ത് സ്വദേശി പങ്കാളിത്തം ഉയരുന്നു

kuwait nursing
വെബ് ഡെസ്ക്

Published on Nov 08, 2026, 03:44 PM | 1 min read

കുവൈത്ത് സിറ്റി : രാജ്യത്തെ നഴ്‌സിങ് മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ ഖലീഫ അൽ സബാഹ്. ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ നഴ്‌സുമാർ നിർണായക പങ്കുവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. നഴ്‌സിങ് സേവന വിഭാഗം സംഘടിപ്പിച്ച ‘സുസ്ഥിര തൊഴിൽശക്തിക്കായുള്ള നൂതന തന്ത്രങ്ങൾ’ എന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നഴ്‌സിങ് ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നത് ആരോഗ്യസേവനങ്ങളുടെ നിലവാരവും കാര്യക്ഷമതയും ഉയർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽനിന്നും വ്യത്യസ-്‌ത സാംസ്‌കാരിക പശ്ചാത്തലങ്ങളിൽനിന്നുമുള്ള നഴ്‌സുമാർ സേവനമനുഷ-്‌ഠിക്കുന്നതിനാൽ തുടർപരിശീലനം അനിവാര്യമാണ്. രോഗികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും പരസ-്‌പര ധാരണയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഇത് സഹായിക്കും.


ആരോഗ്യ മന്ത്രാലയത്തിലെ ആകെ ജീവനക്കാരിൽ ഏകദേശം 32 ശതമാനം നഴ്‌സിങ് ജീവനക്കാരാണെന്ന് നഴ്‌സിങ് സേവന വിഭാഗം ഡയറക-്‌ടർ ഡോ. ഇമാൻ അൽ അവാദി അറിയിച്ചു. നഴ്‌സിങ് ജീവനക്കാരുടെ ആവശ്യകത വിലയിരുത്തുക, നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക, ജീവനക്കാരുടെ ആസൂത്രണത്തിലും നിയമനത്തിലും മികച്ച അന്താരാഷ-്‌ട്ര രീതികൾ പരിചയപ്പെടുത്തുക, നേതൃത്വശേഷി വികസിപ്പിക്കുക എന്നിവയാണ് ശിൽപശാലയുടെ ലക്ഷ്യങ്ങൾ. ഡിജിറ്റൽ സാങ്കേതികവിദ്യയും നിർമിതബുദ്ധിയും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനരീതികളും പ്രയോജനപ്പെടുത്തി അന്താരാഷ-്‌ട്ര നിലവാരമുള്ള നഴ്‌സിങ് സേവനം ഉറപ്പാക്കാനാണ് ശ്രമമെന്നും അവർ വ്യക്തമാക്കി.


നഴ്‌സുമാരുടെ ആശയങ്ങളും അനുഭവങ്ങളും രോഗീപരിചരണം മെച്ചപ്പെടുത്തുന്ന പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാൻ 2023ൽ ആരംഭിച്ച ‘ഇന്നൊവേഷൻ ഇൻ നഴ്‌സിങ് അവാർഡ്’ പ്രോത്സാഹനം നൽകുന്നുണ്ടെന്നും അൽ അവാദി പറഞ്ഞു. മികച്ച സേവനങ്ങളും പദ്ധതികളും നൂതന ആശയങ്ങളും വഴി ആരോഗ്യരംഗത്തിന്റെ വികസനത്തിന് സംഭാവന നൽകിയ നഴ്‌സിങ് ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. സാങ്കേതികകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ-്‌ദുൽറഹ്മാൻ അൽ മുതൈരി പങ്കെടുത്തു.

​




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home