തമിഴ്‌നാട്ടിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസിന് തീപിടിച്ചു

അപകടത്തിൽ തീ പിടിച്ച ബസ്| Photo: Screengrab
തേനി : തമിഴ്‌നാട്ടിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസിന് തീപിടിച്ചു. തൃശൂരിലെ സ്വകാര്യ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കൊടൈക്കനാലിലെ വിനോദയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തേനി ജില്ലയിലെ പെരിയകുളത്തിന് സമീപം അപകടമുണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്നാണ് ബസിന് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ ബസ് നിർത്തി വിദ്യാർഥികളെ പുറത്തിറക്കി. മുഴുവൻ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. കുട്ടികൾക്കാർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.








0 comments