ad
Deshabhimani

മലയാളം മിഷൻ അബുദാബി; ഐസിഎഫിൽ പഠനകേന്ദ്രത്തിന് തുടക്കം കുറിച്ചു

hameed

ഐസിഎഫിൽ പുതുതായി ആരംഭിക്കുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം പ്രസിഡന്റ് ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Jan 26, 2026, 05:03 PM | 1 min read

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ ആരംഭിക്കുന്ന 111ാമത് പഠനകേന്ദ്രത്തിനു തുടക്കം കുറിച്ചു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷ (ഐസിഎഫ്)നു കീഴിലെ നാലാമത്തെ പഠനകേന്ദ്രമാണിത്. പുതിയ പഠനകേന്ദ്രത്തിൽ കണിക്കൊന്ന പാഠ്യപദ്ധതിയായിരിക്കും പഠിപ്പിക്കുക. സൂര്യകാന്തി, ആമ്പൽ ക്ലാസുകൾ ഇവിടെ നടന്നുവരുന്നുണ്ട്. പുതിയ പഠനകേന്ദ്രത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഐസിഎഫ് സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഐസിഎഫ് കോർഡിനേറ്റർ നാസർ അധ്യക്ഷനായി.


പുതിയ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു. മേഖല കോർഡിനേറ്റർ രമേശ് ദേവരാഗം, ഐസിഎഫ് വൈസ് പ്രസിഡന്റ് സിദ്ദീഖ് അൻവരി എന്നിവർ സംസാരിച്ചു. അബുദാബി ചാപ്റ്ററിനു കീഴിൽ നിലവിൽ 110 പഠനകേന്ദ്രങ്ങളിലായി 2200 ഓളം വിദ്യാർഥികൾ 123 അധ്യാപകരുടെ കീഴിൽ സൗജന്യമായി മലയാള ഭാഷയുടെ മാധുര്യം നുകർന്നുവരുന്നു.ചടങ്ങിൽ മലയാളം മിഷൻ സീനിയർ അദ്ധ്യാപകൻ ഇബ്രാഹിം കുട്ടി സ്വാഗതവും സുബൈർ ചെലവൂർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home