Deshabhimani

മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്: യുഎഇയിലെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

make it in emirates
വെബ് ഡെസ്ക്

Published on May 16, 2025, 04:46 PM | 1 min read

അബുദാബി: യുഎഇയിലെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി ലുലു. ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും

പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പ്രധാന്യം നൽകി കൂടുതൽ വിപണി സാധ്യത ലുലു ഉറപ്പാക്കും. മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി. യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ക്യാമ്പയിൻ ലുലു നടപ്പിലാക്കുന്നത്.


യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വ്യവസായ വകുപ്പ് അണ്ടർസെക്രട്ടറി ഒമർ അൽ സുവൈദി, ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണനസാധ്യത ലഭിക്കാൻ ലുലുവിന്റെ സഹകരണം വേഗതപകരുമെന്നും യുഎഇയുടെ പ്രാദേശിക വികസനത്തിന് കൂടുതൽ കരുത്തേകുന്നതാണ് ക്യാമ്പയിൻ എന്നും അണ്ടർസെക്രട്ടറി ഒമർ അൽ സുവൈദി വ്യക്തമാക്കി.


യുഎഇയിലെ ഉൽപ്പന്നങ്ങളുടെ മികച്ച ഗുണമേന്മ ഉപഭോക്താകൾക്ക് ഉറപ്പാക്കുകയാണെന്നും പ്രാദേശിക വികസനത്തിനും വ്യവസായിക വളർച്ചയ്ക്കും കരുത്തേകുകയാണ് ലുലുവെന്നും ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി യുഎഇയിലെ ലുലു സ്റ്റോറുകളിൽ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home