അഷിതാ സ്മാരക കഥാപുരസ്കാരം അക്ബർ ആലിക്കരയ്ക്ക്

ദുബായ്: അഷിതാ സ്മാരക സമിതിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥാവിഭാഗം പുരസ്കാരം യുഎഇയിൽ പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം ഗോസായി ച്ചോറിന് ലഭിച്ചു.10000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എം മുകുന്ദന് നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
റോസ്മേരി ,സന്തോഷ് ഏച്ചിക്കാനം ,ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ,ആലിക്കര സ്വദേശിയായ അക്ബർ , പൂർണ്ണ ഉറൂബ് ചെറുകഥ അവാർഡ് , എസ് കെ പൊറ്റെക്കാട്ട് പുരസ്കാരം , അക്കാഫ് പോപ്പുലർ ചെറുകഥ പുരസ്കാരം , ഷാർജ ഇന്ത്യൻ അസോസിയേഷൻ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.
കഴിഞ്ഞവർഷം ഷാർജ ബുക്ഫെയറിൽ പ്രകാശനം ചെയ്ത പുസ്തകം ഹരിതം ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
പത്രസമ്മേളനത്തിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ,സന്തോഷ് ഏച്ചിക്കാനം ,സുഭാഷ് പയ്യാവൂർ ,രാജലക്ഷ്മി ,വി കെ ഷീന ,പ്രസാദ് നെല്ലിയാമ്പതി എന്നിവർ പങ്കെടുത്തു
മറ്റു പുരസ്കാരങ്ങൾ :-യാത്രാവിവരണം - കെ ആർ അജയൻ (സൂക്കോ കടന്ന് വടക്ക് കിഴക്ക് ) ,നോവൽ ഡോ.ആനന്ദൻ കെ ആർ (ചെമന്ന ചിറകറ്റ പക്ഷി ) ഓർമ്മക്കുറിപ്പ് -അഭിഷേക് പള്ളത്തേരി(കയ്യാലയും കടത്തിണ്ണകളും ) ബാലസാഹിത്യം- റെജി മലയാലപ്പുഴ (കുഞ്ഞി കഥകളുടെ പാൽക്കിണ്ണം) ,
ആത്മകഥ- സുജ പാറുകണ്ണിൽ (മിഴി നനയാതെ ) കവിത-പ്രദീഷ് (ഒരാൾ), യുവസാഹിത്യ പ്രതിഭ പുരസ്കാരം- റീത്താരാജി (ചിരിനോവുകൾ) പുരസ്കാരങ്ങൾ അഷിതയുടെ ചരമദിനമായ മാർച്ച് 27 ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും
0 comments