54-ാം ഈദ് അൽ ഇത്തിഹാദിന് നേതാക്കളുടെ ആശംസകൾ

ദുബായ് : യുഎഇയുടെ 54-ാം ഈദ് അൽ ഇത്തിഹാദ് ദിനത്തിൽ രാജ്യനേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു. രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന ചെയ്യുന്ന ഓരോരുത്തരോടും നന്ദി രേഖപ്പെടുത്തി. എക്സ് പ്ലാറ്റ്‌ഫോമിലെ സന്ദേശത്തിൽ “കുടുംബങ്ങളുടെ ഐക്യം, സമൂഹത്തിന്റെ ശക്തി, കൂട്ടായ പ്രവർത്തനം— ഇവയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. യുഎഇയുടെ പുരോഗതിയുടെ യാത്ര തുടരും,” എന്ന് രാഷ്ട്രപതി പറഞ്ഞു.
യുഎഇ ഉപരാജ്യപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഐക്യദിനത്തിന്റെ സ്മരണം “വിധിയുടെ ഐക്യം” ആണെന്ന് രേഖപ്പെടുത്തി രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിച്ചു. ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹിസ് ഹൈനസ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, രാജ്യത്തിന്റെ ഓരോ നേട്ടവും സ്ഥാപക പിതാക്കളായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാനും ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമും നൽകിയ പാരമ്പര്യത്തിന്റെ പ്രതിഫലനമാണെന്ന് വ്യക്തമാക്കി.









0 comments