ad
Deshabhimani

എൽഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങണം: കല കുവൈത്ത്

ldf
വെബ് ഡെസ്ക്

Published on Apr 08, 2026, 11:09 AM | 1 min read

കുവൈത്ത് സിറ്റി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാനായി പ്രവാസി മലയാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കല കുവൈത്ത്. പ്രവാസി സൗഹൃദനയങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം കേരളത്തിന്റെ സമഗ്രവികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും അത്യന്താപേക്ഷിതമാണെന്നും ഭാരവാഹികൾ പ്രസ്‌താവനയിൽ വ്യക്തമാക്കി. നാടിന്റെ വികസന കുതിപ്പിന് കരുത്തുപകരാൻ, പ്രവാസികൾ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എൽഡിഎഫിന് അനുകൂലമായി ഏകോപിപ്പിക്കണമെന്നും ആഹ്വാനം ചെയ്‌തു.


കഴിഞ്ഞ പത്തുവർഷത്തിനിടെ വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി വിവിധ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ സംഘടന രൂപം നൽകിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ, പ്രവാസി വോട്ടർമാരെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്‌. കേരളത്തിന്റെ മതനിരപേക്ഷമൂല്യങ്ങൾ സംരക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനം കൂടുതൽ ശക്തിപ്പെടുത്താനും ഇടതുപക്ഷത്തിന്റെ സാന്നിധ്യം അനിവാര്യമാണ്‌. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കുന്നതിൽ പ്രവാസി സമൂഹം നിർണായക പങ്കുവഹിക്കണമെന്നും കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home