ad
Deshabhimani

പരിക്കേറ്റ സൈനികനെ സന്ദർശിച്ച് കുവൈത്ത് പ്രതിരോധ മന്ത്രി

drone attack

കുവൈത്ത്‌ പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ -സാലിം അൽ- സബാഹ് പരിക്കേറ്റ സൈനികനെ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Mar 16, 2026, 01:25 PM | 1 min read

കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികനെ സന്ദർശിച്ച്‌ കുവൈത്ത്‌ പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ -സാലിം അൽ- സബാഹ്. ഞായർ രാവിലെ ജാബർ അൽ -അഹമ്മദ് സായുധസേന ആശുപത്രിയിലെത്തിയാണ്‌ മന്ത്രി സൈനികനെ സന്ദർശിച്ചത്‌. മെഡിക്കൽ സംഘവുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി പരിക്കേറ്റ സൈനികന്റെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ തേടി.


ഇതേ സംഭവത്തിൽ പരിക്കേറ്റ മറ്റ് രണ്ട് സൈനികർ ഇതിനകം സുഖം പ്രാപിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. സമീപകാല ഡ്രോൺ ആക്രമണത്തെ തുടർന്ന് പരിക്കേറ്റവരുടെ ആരോഗ്യനില നേരിട്ട് വിലയിരുത്തുകയും ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home