ad
Deshabhimani

ആഗോള സമൃദ്ധി സൂചിക; അറബ് മേഖലയിൽ കുവൈത്ത് ഒന്നാമത്

kuwait
വെബ് ഡെസ്ക്

Published on Sep 03, 2026, 02:39 PM | 1 min read

കുവൈത്ത് സിറ്റി : ആഗോള സമൃദ്ധി സൂചികയിൽ അറബ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാംസ്ഥാനം നേടി. പ്രമുഖ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2026-ലെ ആഗോള സമൃദ്ധി സൂചികയിൽ 161 രാജ്യങ്ങളിൽ 50–-ാം സ്ഥാനമാണ്‌ കുവൈത്തിന്‌.


സാമ്പത്തിക വളർച്ച, മൊത്ത ആഭ്യന്തര ഉൽപ്പാദനം എന്നിവയ-്‌ക്കൊപ്പം ജീവിതനിലവാരം, സാമ്പത്തിക സ്വാതന്ത്ര്യം, ആരോഗ്യം, വികസനം, വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക അന്തരീക്ഷം തുടങ്ങിയ ഘടകങ്ങൾ കൂടി വിലയിരുത്തിയാണ് സൂചിക തയ്യാറാക്കിയത്. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതിയാണ് അറബ്, ഗൾഫ് രാജ്യങ്ങൾക്കിടയിൽ കുവൈത്തിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.


ജീവിതനിലവാരത്തിൽ ആഗോളതലത്തിൽ 22–-ാം സ്ഥാനവും സാമ്പത്തിക സ്വാതന്ത്ര്യത്തിൽ 21– -ാം സ്ഥാനവും ആരോഗ്യ മേഖലയിൽ 37– -ാം സ്ഥാനവും കുവൈത്ത് നേടി. വികസന സൂചികയിൽ 42– -ാം സ്ഥാനവും വ്യക്തിസ്വാതന്ത്ര്യത്തിൽ 59–-ാം സ്ഥാനവും സിവിൽ സമാധാനത്തിൽ 62–-ാം സ്ഥാനവുമാണ് രാജ്യത്തിനുള്ളത്. 130-ലധികം സൂചകങ്ങളും ആറുലക്ഷത്തോളം ഡാറ്റാ പോയിന്റുകളും വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിച്ചത്.

​ആഗോള പട്ടികയിൽ 51–-ാം സ്ഥാനത്തുള്ള യുഎഇയാണ് ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിന് തൊട്ടുപിന്നിൽ. ഒമാൻ 54–-ാം സ്ഥാനത്തും ഖത്തർ 78– -ാം സ്ഥാനത്തും ബഹ്റൈൻ 80–-ാം സ്ഥാനത്തും സൗദി അറേബ്യ 97-ാം സ്ഥാനത്തുമാണ്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home