ad
Deshabhimani

കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന് സമാപനം

kuwait kmcc
വെബ് ഡെസ്ക്

Published on Oct 06, 2025, 04:18 PM | 1 min read

കുവൈത്ത് സിറ്റി : കെഎംസിസി തൃശൂർ ജില്ലാ സമ്മേളനം അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സമാപിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷനായി.


ഡോ. മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി (ആരോഗ്യം), നിസാം മുഹമ്മദ് അലി സീഷോർ (ബിസിനസ്) എന്നിവർക്ക് കെ എം സീതി സാഹിബ് അവാർഡുകൾ സമ്മാനിച്ചു. തൃശൂർ സി എച്ച് സെന്ററിന് വേണ്ടി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും സുവനീർ പുറത്തിറക്കുകയും ചെയ്തു.


സി എച്ച് റഷീദ്, സി എ മുഹമ്മദ് റഷീദ്, പി എം അമീർ, ഷിബു മീറാൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കും മത്സരവിജയികൾക്കും അവാർഡുകൾ നൽകി. ഉസ്താദ് അഷ്‌റഫ് പാലപ്പെട്ടി നയിച്ച സൂഫി സംഗീത നിശയോടെ സമ്മേളനം സമാപിച്ചു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home