പിഴയും ഫീസും ഒഴിവാക്കി കുവൈത്തും; സന്ദർശക വിസയ്ക്ക് ഒരു മാസംകൂടി കാലാവധി

കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യം പരിഗണിച്ച് എല്ലാ സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് ദീർഘിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഫെബ്രുവരി 28 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ അവസാനിക്കുന്നതോ ആയ വിസകൾക്കാണ് ആനുകൂല്യം.
റെസിഡൻസി അഫയേഴ്‌സ് വകുപ്പുകൾ നേരിട്ട് സന്ദർശിക്കാതെ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ വിസാ കാലാവധി സ്വമേധയാ പുതുക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ കാലയളവിൽ ബാധകമായ എല്ലാ ഫീസും പിഴയും ഒഴിവാക്കുന്നതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന് പുറത്തായി ആറുമാസത്തിൽ കൂടുതൽ കഴിയുന്നവർക്കും ഫെബ്രുവരി 28 മുതൽ മൂന്ന് മാസത്തേക്ക് വിസാ കാലാവധി സ്വമേധയാ ദീർഘിപ്പിച്ചുനൽകും. ഇതിന് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.









0 comments