ad
Deshabhimani

ജനുവരിയിൽ മാത്രം കുവൈത്തിൽ നിന്ന് 3,500 പ്രവാസികളെ നാടുകടത്തി

Kuwait Expats
വെബ് ഡെസ്ക്

Published on Feb 03, 2026, 06:03 PM | 1 min read

കുവൈത്ത് സിറ്റി: താമസവും തൊഴിലും സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പരിശോധനാ കാമ്പയിനുകളുടെ ഭാഗമായി, ജനുവരിയിൽ മാത്രം കുവൈത്തിൽ നിന്ന് ഏകദേശം 3,500 പ്രവാസികളെ നാടുകടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പിടിയിലായവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു.


രാജ്യത്തെ ജനസംഖ്യാ ക്രമീകരണത്തിന്റെയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനകളിൽ താമസ അനധികൃത, തൊഴിൽ വിസയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, മറ്റ് നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്.


പിടിയിലായവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ശേഷം നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, ഇത്തരം പരിശോധനാ കാമ്പയിനുകൾ വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


താമസ, തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് പ്രവാസികൾക്ക് മന്ത്രാലയം വീണ്ടും നിർദേശം നൽകി. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ പിഴ, തടവ്, നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home