ഇറാന്റെ നടപടികളെ അപലപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി : രാജ്യത്തിനുനേരേ ഇറാൻ നടത്തിയ പുതിയ മിസൈൽ, ഡ്രോൺ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. പരമാധികാരത്തിനും ഭൂപ്രദേശത്തിന്റെ അഖണ്ഡതയ്ക്കും ദേശീയ സുരക്ഷയ്ക്കുമെതിരായ ഗുരുതരമായ ആക്രമണമാണിത്. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണിതെന്നും വിദേശമന്ത്രാലയം പ്രസ-്‌താവനയിൽ വ്യക്തമാക്കി. പ്രാദേശിക സംഘർഷം ശമിപ്പിക്കാനും നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ആക്രമണം തുടരുന്നത്. ഇത്തരം നടപടികൾ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയാണ്. സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
സൗദി അറേബ്യ
മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഇറാന്റെ നടപടികളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. ഇത്തരം നടപടികൾ അന്താരാഷ-്‌ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും മേഖലയിൽ സംഘർഷാവസ്ഥ സൃഷ-്‌ടിക്കുന്നതാണെന്നും വിദേശമന്ത്രാലയം പ്രസ-്‌താവനയിൽ വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്കെതിരായ ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം ഐക്യരാഷ്‌ട്രസംഘടനയുടെ അടിസ്ഥാന ചട്ടങ്ങൾക്കും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ ചട്ടങ്ങൾക്കും അയൽരാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിന്റെ തത്വങ്ങൾക്കും വിരുദ്ധമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കുവൈത്ത്, ബഹ്റൈൻ, ഖത്തർ, യുഎഇ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെയും സൗദി ശക്തമായി അപലപിച്ചു. പ്രാദേശിക സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിനും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നതിനും അന്താരാഷ-്‌ട്ര നിയമങ്ങളും ഉടമ്പടികളും കർശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്നും സൗദി ആവർത്തിച്ചു.











0 comments