Deshabhimani

സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ അപലപിച്ച് കുവൈത്ത്

Saudi airports attack
വെബ് ഡെസ്ക്

Published on Oct 15, 2026, 08:43 AM | 1 min read

കുവൈത്ത് സിറ്റി : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കുനേരെ തുടരുന്ന ഹൂതി ആക്രമണങ്ങളെ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന്റെയും അന്താരാഷ-്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ആക്രമണങ്ങളെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹ--്മദ് അബ-്ദുള്ള അൽ അഹ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം. ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അന്താരാഷ-്‌ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു.

​സൗദിയുടെ സുരക്ഷ കുവൈത്തിന്റെയും മറ്റു ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെയും സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കൊല്ലപ്പെട്ടവരുടെ സ്വദേശങ്ങളിലെ സർക്കാരുകളെയും ജനങ്ങളെയും അനുശോചനം അറിയിച്ച മന്ത്രിസഭ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. യെമനിലെ അംഗീകൃത സർക്കാരിനും രാജ്യത്തിന്റെ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത എന്നിവയ്ക്കുമുള്ള പിന്തുണ കുവൈത്ത് ആവർത്തിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home