Deshabhimani

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ മാനദണ്ഡം ലംഘിച്ചു: കുവൈത്തിൽ 11 സ്ഥാപനത്തിന്‌ വിലക്ക്

kuwait bans
വെബ് ഡെസ്ക്

Published on Sep 24, 2026, 05:08 PM | 1 min read

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്‌ചവരുത്തിയ 11 സ്ഥാപനത്തിന്‌ കുവൈത്തിൽ താൽക്കാലിക വിലക്ക്. ചെറുകിട, ഇടത്തരം എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ പ്രവർത്തനമാണ്‌ താൽക്കാലികമായി നിർത്തിവച്ചത്‌. ഉയർന്ന സാമ്പത്തിക അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്കും മേഖലകളിൽനിന്നുമുള്ള പണമിടപാടുകളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.


കുവൈത്ത് സെൻട്രൽ ബാങ്കിന്റെയും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്റെയും നിർദേശപ്രകാരം സ്ഥാപനങ്ങൾ പണമിടപാട് സംവിധാനങ്ങളും നടപടിക്രമങ്ങളും പരിഷ്‌കരിക്കണം. പണമിടപാടുകളുടെ യഥാർഥ ഗുണഭോക്താക്കളെ തിരിച്ചറിയാനുള്ള പരിശോധന ശക്തമാക്കുകയും സങ്കീർണവും ഉയർന്ന അപകടസാധ്യതയുള്ളതുമായ ഇടപാടുകളിൽ കൂടുതൽ ജാഗ്രത പുലർത്തുകയും വേണം. സംശയാസ്‌പദമായ പണമിടപാടുകൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താനുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും മെച്ചപ്പെടുത്തണം. ആസ്‌തി മരവിപ്പിക്കൽ ഉത്തരവിന് വിധേയരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സേവനം നൽകരുതെന്നും നിർദേശമുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home