Deshabhimani

പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

Sexual Assault
വെബ് ഡെസ്ക്

Published on Oct 05, 2026, 05:25 PM | 1 min read

തിരുവനന്തപുരം : പതിനാലുകാരിയെ നിരന്തരം ലെെം​ഗികമായി പീഡിപ്പിച്ച കേസിൽ വലിയച്ഛന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജിയാണ് ഉത്തരവിട്ടത്. പിഴ ഒടുക്കാത്ത പക്ഷം രണ്ടുവർഷം അധിക ശിക്ഷ അനുഭവിക്കണം.


2024 ജൂൺ 12നാണ് കേസിനാസ്ദപമായ സംഭവം. പ്രതിയും പെൺകുട്ടിയും ഒരു വീടിന്റെ ഇരുനിലകളിലായാണ് താമസം. സ്കൂളിൽ പോകുന്നതിനായി ഹാളിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ കൂട്ടുകാരി വഴിയാണ് അമ്മയും സ്കൂൾ അധ്യാപികയും വിവരം അറിഞ്ഞത്. തുടർന്ന് ശിശുക്ഷേമ സമിതിയിലും പൊലീസിലും രക്ഷിതാക്കൾ വിവരം അറിയിച്ചു. മുമ്പും പ്രതി പലതവണ പീഡിപ്പിച്ചുണ്ട്. ഇത് തുടർന്നപ്പോഴാണ് വിവരം എല്ലാവരേയും അറിയിച്ചത്.


കുട്ടിയെ രക്ഷിതാക്കൾ ദത്തെടുത്തതായിരുന്നു. അതിനാൽ ജനന തീയതിയെ കുറിച്ച് അവർക്ക് കൃത്യമായി അറിവില്ലായിരുന്നു. പെൺകുട്ടി പ്രായപൂർത്തിയായെന്നും പോക്സോ നിയമ പ്രകാരം കേസ് നിൽനിൽക്കില്ലായെന്നും വിചാരണ സമയത്ത് പ്രതി ഭാഗം വാദിച്ചതിനെനെ തുടർന്ന് പ്രോസിക്യൂഷൻ കുട്ടിയുടെ പ്രായം തെളിയിക്കാൻ വൈദ്യ പരിശോധനയ്ക്ക് (ossification test) അയക്കണമെന്ന് ഹർജി നൽകി. വൈദ്യ പരിശോധനയിൽ കുട്ടി പ്രായപൂർത്തിയായില്ലെന്ന് തെളിയുകയായിരുന്നു.


പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ, അഡ്വ. സുരഭി പി, എന്നിവർ ഹാജരായി. കരമന പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീജിത്ത്‌ വി എസ്, വിപിൻ ആർ എസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. 18 സാക്ഷികളെ പ്രോസീക്യൂഷൻ വിസ്തരിച്ചു. 26 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കി. പിഴ തുകക്കൊപ്പം സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home