Deshabhimani

മന്ത്രി മലക്കംമറിഞ്ഞു; സ്കൂൾ ​ഗെയിംസ് അലങ്കോലമായത് കായികവകുപ്പ് അന്വേഷിക്കും

o j jeneesh

ഒ ജെ ജനീ

വെബ് ഡെസ്ക്

Published on Oct 05, 2026, 05:52 PM | 1 min read

തിരുവനന്തപുരം: തൃശൂരിലെ സ്‌കൂൾ ഗെയിംസ്‌ മത്സരങ്ങൾ അലങ്കോലമായ വിഷയത്തിൽ തീർത്തും മലക്കംമറിഞ്ഞ്‌ കായിക മന്ത്രി ഒ ജെ ജനീഷ്‌. സ്‌കൂൾ കായികമേളയിൽ കായികവകുപ്പിന്‌ ഒരു റോളുമില്ലെന്ന്‌ പ്രശ്‌നം നടന്നയുടൻ പ്രതികരിച്ച മന്ത്രി, തൃശൂരിലെ കായികമേള അവതാളത്തിലായതിനെ കുറിച്ച്‌ കായികവകുപ്പ്‌ അന്വേഷിക്കുമെന്ന്‌ തിങ്കളാഴ്‌ച പറഞ്ഞു. തൃശൂർ അക്വാറ്റിക്‌ കോംപ്ലക്‌സിൽ ഒരുക്കിയ പന്തൽ തെകർന്നുവീണ്‌ അഞ്ച്‌ ദിവസം കഴിഞ്ഞാണ്‌ ജില്ലയിലെ മന്ത്രി കൂടിയായ ജനീഷ്‌ സംഭവസ്ഥലം സന്ദർശിച്ചത്‌.


കായികമത്സരത്തിന്റെ കാര്യമായതിനാലാണ്‌ ഇപ്പോൾ ഇടപെടുന്നതെന്നും കായികവകുപ്പിന്റേതാണ്‌ മത്സരവേദിയെന്നും അതിനാൽ കായികവകുപ്പ്‌ അന്വേഷിക്കുമെന്നുമാണ്‌ മന്ത്രി പറഞ്ഞത്‌. എല്ലാ കുഴപ്പങ്ങൾക്കും കാരണം ഉദ്യോഗസ്ഥരാണെന്നാണ്‌ മന്ത്രി കണ്ടെത്തിയത്‌.


മൂന്ന്‌ ഇനങ്ങൾ മാത്രം തൃശൂരിൽ നടത്തുന്നതിനാലാണ്‌ വലിയ ഒരുക്കങ്ങൾ ഇല്ലാതിരുന്നത്‌ എന്നാണ്‌ മന്ത്രിയുടെ ഒരു വാദം. എന്നാൽ, സ്‌കൂൾ ഗെയിംസിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികളുള്ള ഇനങ്ങളായ നീന്തൽ, ബോക്‌സിങ്ങ്‌ അടക്കമുള്ളവയാണ്‌ തൃശൂരിൽ നടത്താൻ നിശ്‌ചയിച്ചത്‌. അതുകൊണ്ടു തന്നെ വിപുലമായ ഒരുക്കങ്ങൾ അത്യാവശ്യമായിരുന്നു. അതാണ്‌ അനാസ്ഥ കാരണം മുടങ്ങിയത്‌. താൽക്കാലിക മേൽക്കൂര വീണ്‌ പരിക്കേറ്റ കുട്ടികൾക്ക്‌ ചികിത്സ ലഭിക്കാത്തതിനെ കുറിച്ച്‌ ചോദിച്ചപ്പോൾ മന്ത്രി ഒഴിഞ്ഞുമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home