Deshabhimani

സിഐടിയു സംസ്ഥാന സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

CITU LOGO
വെബ് ഡെസ്ക്

Published on Oct 05, 2026, 06:14 PM | 1 min read

കോട്ടയം : രാജ്യത്തെ തൊഴിലാളികളുടെ അജയശക്തിയായ സിഐടിയുവിന്റെ 16 –ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കോട്ടയത്തു നടന്ന പരിപാടിയിൽ സിപിഐ എം മുതിർന്ന നേതാവ് വൈക്കം വിശ്വനാണ് ലോ​ഗോ പ്രകാശനം ചെയ്തത്. സിപിഐ എം സംസ്ഥാനകമ്മിറ്റി അം​ഗങ്ങളായ വി എൻ വാസവൻ, കെ അനിൽകുമാർ എന്നിവരും പങ്കെടുത്തു. നവംബർ ആറുമുതൽ ഒമ്പതുവരെയാണ്‌ സമ്മേളനം.


പ്രതിനിധി സമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗറിൽ(കോട്ടയം മാമ്മൻ മാപ്പിള ഹാൾ) ഏഴ്‌, എട്ട്‌, ഒമ്പത്‌ തീയതികളിലാണ്‌. പതാക, കൊടിമര, കപ്പി കയർ, ദീപശിഖ ജാഥകൾ ആറിന്‌ വൈകിട്ട്‌ തിരുനക്കര ബസ്‌ സ്റ്റാൻഡ്‌ മൈതാനത്ത്‌ സംഗമിക്കും. ഒമ്പതിന്‌ വൈകിട്ട്‌ നാലിന്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ (നാഗമ്പടം പോപ്പ്‌ മൈതാനം) നടക്കുന്ന പൊതുസമ്മേളനത്തിൽ ഒരുലക്ഷം പേർ പങ്കെടുക്കും. ടി ആർ രഘുനാഥൻ ചെയർമാനും കെ അനിൽകുമാർ കൺവീനറും റെജി സഖറിയ ട്രഷററുമായ സംഘാടകസമിതി രൂപീകരിച്ചു.


സമ്മേളനത്തിന്റെ ഭാഗമായി ചിത്ര–ചരിത്ര പ്രദർശനങ്ങൾ, പുസ്‌തകോത്സവം, കലാപരിപാടികൾ, ജനകീയ സംഗമങ്ങൾ, സെമിനാർ, സാംസ്‌കാരിക സംഗമം, ജില്ലാ, ഏരിയാ വനിതാ കൺവൻഷൻ, ആദ്യകാല തൊഴിലാളികളെ ആദരിക്കൽ, കലാകായിക മത്സരങ്ങൾ, ചലച്ചിത്രമേള എന്നിവ സംഘടിപ്പിക്കും. നവംബർ അഞ്ചുമുതൽ ഒമ്പതുവരെ ചിത്ര– ചരിത്ര പ്രദർശനം എം എം ലോറൻസ്‌ നഗറിലും(തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌) പുസ്‌തകോത്സവം കെ എം സുധാകരൻ നഗറിലും(തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ മൈതാനം) നടക്കും. സെമിനാർ അഞ്ചിന്‌ എ വി റസൽ നഗറിലാണ്‌(തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ മൈതാനം). കലാപരിപാടികൾ അഞ്ചുതൽ എട്ടുവരെ തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ മൈതാനിയിൽ. ചലച്ചിത്രമേള അഞ്ചുമുതൽ ഒമ്പതുവരെ തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ മൈതാനിയിൽ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home