Deshabhimani

'ഇന്ത്യ ഡെവലപ്ഡ് ആയില്ല, സോ ഞാൻ അണ്ടർവേൾഡിൽ ചേർന്നു'; ചെമ്പൻ വിനോദിന്റെ മാസ് ഡയലോഗുമായി ‘ഡിസ്കോ’ ടീസർ

വെബ് ഡെസ്ക്

Published on Oct 05, 2026, 07:05 PM | 2 min read

കൊച്ചി: ഒരു സാധാരണ മനുഷ്യന്റെ ചിന്തകളിൽനിന്ന് ആരംഭിച്ച് അണ്ടർവേൾഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന ‘ഡിസ്കോ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചെമ്പൻ വിനോദിന്റെ ഗംഭീര പ്രകടനവും ശ്രദ്ധേയമായ ഡയലോഗുമാണ് ടീസറിന്റെ പ്രധാന ആകർഷണം. മെക്സിക്കൻ സിനിമകളെ ഓർമിപ്പിക്കുന്ന ടീസറിലെ ചെമ്പൻ വിനോദിന്റെ വാക്കുകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു. കഥാപാത്രങ്ങളുടെ സ്റ്റൈലിഷ് ഇന്റർനാഷണൽ ലുക്കിലുള്ള അവതരണവും സിനിമയുടെ മേക്കിങ് ശൈലിയും ശ്രദ്ധ നേടുന്നുണ്ട്.


മാസ് ലുക്കിനൊപ്പം ആക്ഷൻ രംഗങ്ങളും ശക്തമായ സംഭാഷണങ്ങളും നാടകീയ മുഹൂർത്തങ്ങളും നിറഞ്ഞ ചിത്രം തിയേറ്ററുകളിൽ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ‘അഞ്ചക്കള്ളകോക്കാൻ’ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിസ്കോ’. ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദും ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും സംയുക്തമായാണ് നിർമിക്കുന്നത്.


ആന്റണി വർഗീസ് പെപ്പെ, ദേവ് മോഹൻ, ലുക്ക്മാൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷെബിൻ ബെൻസൺ, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, സിനോജ് വർഗീസ്, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


‘അഞ്ചക്കള്ളകോക്കാൻ’ ലോക്കൽ റോ ഫിലിം മേക്കിങ്ങിലൂടെയാണ് ശ്രദ്ധ നേടിയതെങ്കിൽ ‘ഡിസ്കോ’ പൂർണമായും സ്റ്റൈലിഷ് ഇന്റർനാഷണൽ ലുക്കിലുള്ള കഥാപാത്രങ്ങളുടെ അവതരണത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും നേരത്തെ ശ്രദ്ധേയമായിരുന്നു. ‘ഡിസ്കോ’യുടെ ടൈറ്റിലിൽ പോലും തോക്കിനെ പ്രതീകാത്മകമായി ഉൾപ്പെടുത്തിയിട്ടുണ്ട്.


സൗത്ത് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിലെ ശ്രദ്ധേയരായ സാങ്കേതികപ്രവർത്തകരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ കണ്ണദാസൻ, സൗണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡന്റ് ലാബ്സ്, സ്റ്റിൽസ്: ബൊയാക്, വിതരണം: ഐക്കൺ സിനിമാസ്, ഡിസൈൻസ്: കൃഷ്ണപ്രസാദ്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്റ് എൽഎൽപി, പിആർഒ: ഹെയിൻസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home