ഐഎംഎ മുസിരിസ് സലാല ഓണാഘോഷം

സലാല : ഐഎംഎ മുസിരിസ് സലാലയുടെ ഓണാഘോഷം സിൽവർ ഡയമണ്ട് ഹോട്ടലിൽ നടന്നു. രക്ഷാധികാരികളായ ഡോ. ആരിഫ് അലി കൊളത്തേക്കാട്, ഡോ. വർഗീസ്, ഡോ. അലക്സ് എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി ഡോ. ജസീന, എസ്ഡബ്ല്യുസി ഡോ. ഷമീർ എന്നിവർ നേതൃത്വം നൽകി. മാവേലി വരവ്, ഐഎംഎ– ഡബ്ല്യുഐഎംഎ അംഗങ്ങളുടെ തിരുവാതിര, സംഗീത പരിപാടികൾ എന്നിവയും നടന്നു.
ആശുപത്രികൾക്കായി നടത്തിയ പൂക്കള മത്സരത്തിൽ അൽ റിയാദ് ക്ലിനിക്, അൽ സാഹിർ ക്ലിനിക് എന്നിവർ ആദ്യ രണ്ടുസ്ഥാനം നേടി. ബദർ അൽ സമ ആശുപത്രിയും ലൈഫ് ലൈൻ ആശുപത്രിയും മൂന്നാംസ്ഥാനം പങ്കിട്ടു. ഡോ. ആരിഫ് അലി കൊളത്തേക്കാട്, ഷെമീന അൻസാരി, ജിനീഷ് അംബാട്ട് എന്നിവരടങ്ങിയ പാനൽ മത്സരം വിലയിരുത്തി. ഐഎംഎ മുസിരിസ് സലാല പ്രസിഡന്റ് ഡോ. ജാസിർ സ്വാഗതവും ഡോ. ഷമീർ നന്ദിയും പറഞ്ഞു.








0 comments