ജാതി - മത സമവാക്യങ്ങളുമായി യുപിയിൽ രാജ്യസഭ സ്ഥാനാർഥി പട്ടിക

ന്യൂഡൽഹി: ഉത്തർപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള എട്ട് സ്ഥാനാർഥികളുടെ പേര് പുറത്തുവിട്ട് ബിജെപി. സംസ്ഥാനത്തെ മന്ത്രിയടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് യുപിയിൽ രാജ്യസഭാ സ്ഥാനർഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. മന്ത്രി ധർമപാൽ അടക്കമുള്ളവരുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.
രാധാകാന്ത് ഓജ, പ്രകാശ് പാൽ, വിദ്യാസാഗർ സോങ്കർ, ഗോപി കൃഷ്ണ പാണ്ഡെ, പ്രിയങ്ക സിംഗ് റാവത്ത്, രാം പ്രതാപ് സിംഗ് ചൗഹാൻ, ശ്രുതി ഗാംഗ്വാർ എന്നിവരാണ് സ‍്ഥാനാർഥികൾ മത്സര രംഗത്തുണ്ടെന്ന് ബിജെപി പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ആ പേരുകൾ അംഗീകരിച്ചതായും ബിജെപി അറിയിച്ചു. കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്നും വിരമിക്കുന്ന നേതാക്കളിലൊരാളായ രാജ്യസഭാ അംഗം ഹർദീപ് സിംഗിന്റെ പേര് വീണ്ടും പട്ടികയിൽ ഇടം നേടിയില്ല. പുതുതായി തെരഞ്ഞെടുത്ത എട്ട് പേരുടെ പേരുകൾ പാർട്ടി തീരുമാനമാക്കിയതാണെന്നും മതം,ജാതി, സാമൂഹ്യാവസ്ഥ എന്നിവയെല്ലാം നോക്കിയാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.
ഉയർന്ന ജാതിയിൽ പെട്ട മൂന്ന് സ്ഥാനാർഥികളാണുള്ളത്. രാധാകാന്ത് ഓജ, ഗോപികൃഷ്ണ പാണ്ഡെ; രണ്ട് പേരും ബ്രാഹ്മണ വിഭാഗത്തിൽ പെട്ടവരാണ്. രണ്ട് പേർ സ്ത്രീകൾ, മറ്റ് മൂന്ന് പേർ മറ്റ് പിന്നാക്ക വിഭാഗത്തിൽ പെട്ടവർ, പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർ രണ്ട് പേർ എന്നിങ്ങനെയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചിരിക്കുന്നത്- ബിജെപി നേതാവ് പിടിഐ യോട് പറഞ്ഞു.
ഉത്തര്‌പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തർപ്രദേശിൽ ജാതി സമവാക്യങ്ങളെ മുൻനിർത്തി ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിൽ നിന്ന് വിരമിക്കുന്ന രാജ്യസഭാ അംഗങ്ങളിൽ ബി.ജെ.പി നേതാക്കളായ പുരി, അരുൺ സിംഗ്, ഗീത ശാക്യ, നീരജ് ശേഖർ, ബ്രിജ്‌ലാൽ, ബി.എൽ. വർമ്മ, സീമ ദ്വിവേദി, സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, ബി.എസ്.പിയുടെ രാംജി ഗൗതം എന്നിവരും ഉൾപ്പെടുന്നു.
ആന്റമാൻ ആൻഡ് നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവർണറായി നിയമിതനായതിനെ തുടർന്ന് സെപ്റ്റംബർ 11-ന് തന്റെ രാജി നിലവിൽ വന്നതുമുതൽ, ഉത്തർപ്രദേശ് മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ കൈവശം വെച്ചിരുന്ന രാജ്യസഭാ സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്.








0 comments