കുവൈത്ത് വിമാനത്താവളം ടെർമിനൽ 1 വീണ്ടും തുറക്കുന്നു

കുവൈത്ത് സിറ്റി : ഇറാൻ ആക്രമണങ്ങളിൽ നാശനഷ്ടമുണ്ടായ കുവൈത്ത് അന്താരാഷ-്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് ഈ മാസം പ്രവർത്തനം പുനരാരംഭിക്കാനൊരുങ്ങുന്നു. അറ്റകുറ്റപ്പണികളും നവീകരണവും നടത്തി ടെർമിനൽ വീണ്ടും തുറക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സൗദി ഫുട്ബോൾ സൂപ്പർ കപ്പിന് കുവൈത്ത് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി നവംബറിൽ ടെർമിനൽ തുറക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അറിയിച്ചു. സൗദിയിൽനിന്നെത്തുന്ന ആരാധകരുടെ യാത്ര സുഗമമാക്കാൻ നുവൈസീബ് അതിർത്തിയിൽ 20 പ്രത്യേക കൗണ്ടറുകൾ ഒരുക്കുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
ഫെബ്രുവരി 28നുണ്ടായ ഡ്രോൺ ആക്രമണത്തിൽ വിമാനത്താവളത്തിന് നാശനഷ-്‌ടമുണ്ടാകുകയും ഏതാനും പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ-്‌തിരുന്നു. അറ്റകുറ്റപ്പണികൾക്കുശേഷം ജൂൺ ഒന്നിന് അറബ്, അന്താരാഷ-്‌ട്ര വിമാനക്കമ്പനികൾക്കായി ടെർമിനലിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി പുനരാരംഭിച്ചു. എന്നാൽ, ജൂൺ മൂന്നിനുണ്ടായ ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ടെർമിനലിന് വീണ്ടും കനത്ത നാശനഷ്‌ടമുണ്ടായി. കുവൈത്ത് അധികൃതരുടെ കണക്കുപ്രകാരം ഒരാൾ മരിക്കുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ-്‌ത ആക്രമണത്തെ തുടർന്ന് ടെർമിനലിന്റെ പ്രവർത്തനം വീണ്ടും നിർത്തിവച്ചു. വിമാനത്താവളത്തിലെ സൗകര്യങ്ങളും സേവനങ്ങളും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ടെർമിനൽ വീണ്ടും പ്രവർത്തനസജ്ജമാക്കുന്നത്.









0 comments