കൊല്ലം സ്വദേശി ദമ്മാമിൽ അന്തരിച്ചു

ദമ്മാം : കൊല്ലം നെടുമ്പന മുട്ടക്കാവിൽ സ്വദേശി തുമ്പറപ്പണയിൽ സഫീർ മൻസിലിൽ സമീർ മൊയ്തീൻകുഞ്ഞ് (47) ദമ്മാമിൽ അന്തരിച്ചു. അൽ കോബാറിലെ സ്വകാര്യ ആശുപത്രിയിൽ ബൈപാസ് ശസ്ത്രക്രിയയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
20 വർഷമായി ദമ്മാമിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യയും മക്കളും ഏറെ വർഷങ്ങളായി ദമ്മാമിലുണ്ട്. ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. മൃതദേഹം കൊണ്ടുപോകാനുള്ള നടപടികൾ ലോക കേരള സഭ അംഗം നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.











0 comments