കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം ഒക്ടോബർ 16ന്

സലാല : ജീവകാരുണ്യ പ്രവർത്തകനായ ഇ പി അബൂബക്കർ ഹാജിയുടെ ഓർമയ്ക്ക് സലാല കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ജീവകാരുണ്യ പുരസ്കാരം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റും ദീർഘകാലം സി എച്ച് സെന്റർ ജനറൽ സെക്രട്ടറിയുമായ എം എ റസാഖിന്.
കോഴിക്കോട് ജില്ലാ കെ എം സി സി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരവും ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സലാലയിലെ മാധ്യമ പ്രവർത്തകൻ കെ എ സലാഹുദ്ധീൻ മാധ്യമ പുരസ്കാരത്തിന് അർഹനായി.
ഒക്ടോബർ 16 ന് സലാലയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ വെച്ച് വടകര എം പി ഷാഫി പറമ്പിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. ചടങ്ങിൽ അബ്ദുസമദ് പൂക്കോട്ടൂർ സി എച്ച് അനുസ്മരണ പ്രഭാഷണം നടത്തും.
കോഴിക്കോട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർഥികൾക്ക് എം സി പോക്കർ സാഹിബ് സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പും നൽകുമെന്ന് ജില്ലാ കെ എം സി സി പ്രസിഡന്റ് മുസ്തഫ ഫലൂജ, ജനറൽ സെക്രട്ടറി വി സി മുനീർ മുട്ടുങ്ങൽ, ട്രഷറർ കെ സി ജമാൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വി പി അബ്ദുസ്സലാം ഹാജി, റഷീദ് കല്പറ്റ, നാസർ പെരിങ്ങത്തൂർ മഹമൂദ് ഹാജി, നാസർ കമൂന, ഹാഷിം കോട്ടക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.










0 comments