എഐ സർഗാത്മകതയ്‌ക്ക് പകരമാകില്ല: കേളി സെമിനാർ

കേളി റൗദ ഏരിയ സാംസ്‌കാരിക വിഭാഗവും കേളി സൈബർ വിങ്ങും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് നൗഫൽ പൂവക്കുറിശ്ശി സംസാരിക്കുന്നു
റിയാദ് : കേളി കലാസാംസ്‌കാരിക വേദി റൗദ ഏരിയ സാംസ്‌കാരിക വിഭാഗവും കേളി സൈബർ വിങ്ങും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. ‘നിർമിത ബുദ്ധിയുടെ യുഗം–ആശയ്‌ക്കും ആശങ്കയ്‌ക്കും’ എന്ന വിഷയത്തിൽ റൗദ സ്വാദ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കേളി മലാസ് ഏരിയ രക്ഷാധികാരി അംഗം നൗഫൽ പൂവക്കുറിശ്ശി ഉദ്ഘാടനം ചെയ്‌തു. നിർമിത ബുദ്ധിയുടെ വളർച്ച മനുഷ്യജീവിതത്തിന് പുതിയ സാധ്യതകൾ തുറക്കുമ്പോഴും തൊഴിൽ നഷ്‌ടം, സ്വകാര്യതാ ലംഘനം, വ്യാജവിവരങ്ങളുടെ വ്യാപനം തുടങ്ങിയ ഗുരുതര വെല്ലുവിളികളും സൃഷ്‌ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചകളിൽ നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ വളർച്ച, ഭാവിയിലെ സാധ്യത, തൊഴിൽ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ, സാമൂഹിക ജീവിതത്തിൽ അത് ചെലുത്തുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങൾ വിശദമായി വിലയിരുത്തി. റൗദ ഏരിയ രക്ഷാധികാരി അംഗം ജോമോൻ സ്റ്റീഫൻ മോഡറേറ്ററായി.
കേന്ദ്ര ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, ജോയിന്റ് ട്രഷറർ സിംനേഷ്, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജിത്ത്, നൗഫൽ, സജീവ്, കൃഷ്‌ണൻകുട്ടി, ജീവകാരുണ്യ വിഭാഗം കൺവീനർ ബിജി തോമസ്, കേന്ദ്ര സാംസ്‌കാരിക വിഭാഗം വൈസ് ചെയർമാൻ മൂസ കൊമ്പൻ, മാധ്യമ വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി, സൈബർ വിങ് ചെയർമാൻ സുബിൻ, ചില്ല കോ -ഓർഡിനേറ്റർ സുരേഷ് ലാൽ, ഏരിയ പ്രസിഡന്റ് പി പി സലിം, കേന്ദ്ര സാംസ്‌കാരിക വിഭാഗം അംഗം അനസ് എന്നിവർ സംസാരിച്ചു. റൗദ ഏരിയ സെക്രട്ടറി കെ കെ ഷാജി സ്വാഗതവും ഏരിയ സാംസ്‌കാരിക കൺവീനർ മുഹമ്മദ് ഷെഫീഖ് നന്ദിയും പറഞ്ഞു.









0 comments