കേളി കുടുംബ സുരക്ഷാ ഫണ്ട് കൈമാറി

റിയാദ് : കേളി കലാസാംസ്‌കാരിക വേദി പ്രവാസികൾക്കായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷാ ഫണ്ട് കൊട്ടാരക്കര സ്വദേശി കോശി ലൂക്കോസിന്റെ കുടുംബത്തിന് കൈമാറി. കോശിയുടെ ഭാര്യ ലീലാമ്മ കോശിക്ക്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎ തുക കൈമാറി. കൊട്ടാരക്കര ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ബെന്നി ഡാനിയേൽ അധ്യക്ഷനായി. സിപിഐ എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൻ, കൊട്ടാരക്കര മുനിസിപ്പാലിറ്റി മുൻ ചെയർമാൻ എസ് ആർ രമേശ്, കേളി അൽഖർജ് ഏരിയ കമ്മിറ്റി അംഗം ജയൻ, കോശി ലൂക്കോസിന്റെ മകൻ റെജി ലൂക്കോസ്, കേളി മുൻ അംഗങ്ങളായ ബേബിക്കുട്ടി, ഓമനക്കുട്ടൻ, കേരള പ്രവാസി സംഘം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ 30 വർഷമായി അൽഖർജ് സനയ്യയിൽ പ്ലമ്പിങ്‍, -ഇലക്‌ട്രിക്കൽ ഷോപ്പ് നടത്തുന്ന കോശി അവധിക്കായി നാട്ടിലെത്തിയ സമയത്താണ് അന്തരിച്ചത്. അപ്രതീക്ഷിത വിയോഗങ്ങളിൽ പ്രവാസി കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകാനുള്ള പദ്ധതിയാണ് കുടുംബ സുരക്ഷാ ഫണ്ട്. കേളി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബേബിക്കുട്ടി സ്വാഗതവും ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.









0 comments