കൈക്കുഞ്ഞുമായി ആറാം നിലയിൽ നിന്ന് ചാടി, യുവതി മരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു, പ്രസവാനന്തര വിഷാദമെന്ന് പൊലീസ്

ഇഷ സാഹു
ഹൈദരാബാദ്: കൈക്കുഞ്ഞുമായി ആറാം നിലയിൽ നിന്ന് ചാടിയ യുവതി മരിച്ചു. പരിക്കുകളോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ 37 കാരി ഇഷ സാഹുവാണ് മരണപ്പെട്ടത്. ഹൈദരാബാദിലെ മിയാപൂരിലെ അപ്പാർട്മെന്റിലാണ് വെള്ളിയാഴ്ചയായിരുന്നു ദാരുണ സംഭവം. ആറുമാസം പ്രായമുള്ള പെൺകുട്ടിയെ കൈകളിൽ എടുത്തുകൊണ്ടാണ് ഇഷ കെട്ടിടത്തിൽ നിന്ന് ചാടിയത്.
യുവതി സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. താഴേക്ക് വീഴുന്നതിനിടെ ഒരു സുരക്ഷാ വേലിയിൽ തട്ടിയതാണ് കുഞ്ഞിന് രക്ഷയായത്. വേലിയിൽ തട്ടിയതിനാൽ താഴേക്ക് പതിച്ചതിന്റെ ആഘാതം കുറഞ്ഞു. നിലത്ത് വീണപ്പോൾ തന്നെ കുഞ്ഞി എടുത്ത് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ പറഞ്ഞു. യുവതിക്ക് പ്രസവാനന്തര വിഷാദമുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നു.
യുവതി ഏതാനും മാസങ്ങളായി ഉറക്കക്കുറവ്, ഉത്കണ്ഠ, എന്നിവ നേരിട്ടിരുന്നതായാണ് വിവരം. മധ്യപ്രദേശ് സ്വദേശിനിയായ ഇഷ സാഹു ഭർത്താവിനും മക്കൾക്കുമൊപ്പമാണ് താമസം. 11 വർഷം മുൻപായിരുന്നു ഇഷയുടെ വിവാഹം. ഇവർക്ക് എട്ട് വയസുള്ള ഒരു മകൾ കൂടിയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.










0 comments