എറണാകുളത്ത് കേളി ‘പ്രതീക്ഷ’ പുരസ്‌കാരം വിതരണം ചെയ്തു

കേളി ‘പ്രതീക്ഷ’ പുരസ്‌കാരം എറണാകുളം ജില്ലാതല വിതരണത്തിൽനിന്ന്
റിയാദ്: കേളി കലാസാംസ-്‌കാരിക വേദി പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്‌കാരം എറണാകുളം ജില്ലയിൽ വിതരണം ചെയ്‌തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച 232 വിദ്യാർഥികൾക്കാണ് ക്യാഷ് അവാർഡും ഫലകവും സമ്മാനിക്കുന്നത്. സിപിഐ എം എറണാകുളം ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ല സെക്രട്ടറി എസ് സതീഷ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
കേളി ന്യൂ സനയ്യ രക്ഷാധികാരി സമിതി മുൻ അംഗം ഷമീർ ഇടപ്പള്ളി അധ്യക്ഷനായി. കേളി സൈബർ വിങ് മുൻ കൺവീനർ മഹേഷ് കോടിയത്ത്, കേരള പ്രവാസിസംഘം ജില്ലാ സെക്രട്ടറി സി ഇ നാസർ, പ്രസിഡന്റ് പി എൻ ദേവാനന്ദ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് രതു കൃഷ്ണ എന്നിവർ സംസാരിച്ചു.









0 comments