'ആവണി 2025' ഓണാഘോഷം സംഘടിപ്പിച്ച് കേളി മലാസ് ഏരിയ

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തിൽ 'ആവണി 2025' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. എണ്ണൂറിലധികം പേർ പങ്കെടുത്തു. കേളി അംഗങ്ങൾ തയ്യാറാക്കിയ ഓണസദ്യ, ചെണ്ട മേളം, മാവേലിയുടെ വരവ്, ഓണക്കളികൾ എന്നിവ ആകർഷകമായി. നിരവധി കലാകാരന്മാർ അവതരിപ്പിച്ച സ്റ്റേജ് പ്രോഗ്രാമുകളും മലാസ് യൂണിറ്റ് അംഗമായ ശുഹൈബിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മ്യൂസിക് ഇവന്റും ഡിജെയും നടന്നു. ഷിനു നവീൻ രൂപം നൽകിയ വി എസ് അച്യുതാനന്ദന്റെ ചിത്രം ആലേഖനം ചെയ്ത പൂക്കളം ഏറെ ശ്രദ്ധേയമായി.
ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന് മലാസ് ഏരിയ സെക്രട്ടറി സുജിത്ത് വി എം സ്വാഗതം പറഞ്ഞു. സാഹിത്യ- സാമൂഹിക പ്രവർത്തകനും മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറിയുമായ ജോമോൻ സ്റ്റീഫൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി കെ പി എം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി പ്രസിഡൻ്റ് സെബിൻ ഇക്ബാൽ കേളി ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, മലാസ് രക്ഷാധികാരി സമിതി കൺവീനർ സുനിൽകുമാർ, ഏരിയ ട്രഷറർ സിംനേഷ്, കേന്ദ്രകമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ട് ചാലി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, മലാസ് രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, വിവിധ യൂണിറ്റംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് സമീർ അബ്ദുൾ അസീസ് അധ്യക്ഷനായ സാംസ്കാരിക സമ്മേളനത്തിന് സംഘാടക സമിതി കൺവീനർ റനീസ് കരുനാഗപ്പള്ളി നന്ദി അറിയിച്ചു.










0 comments