കേളി മലാസ് ഏരിയ നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

norka roots camp
വെബ് ഡെസ്ക്

Published on Oct 28, 2025, 04:39 PM | 1 min read

റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മലാസ് ഏരിയയിൽ നടന്ന ക്യാമ്പിൽ 350 പേർക്ക് നോർക്ക കാർഡ് പുതുക്കുന്നതിനും പുതിയ ഐഡിക്ക് അപേക്ഷിക്കുന്നതിനും സാധിച്ചു. നോർക്ക ഐഡി രജിസ്ട്രേഷൻ, നോർക്ക കെയർ (കുടുംബ സുരക്ഷ ഹെൽത്ത് ഇൻഷുറൻസ്) എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ക്യാമ്പിലൂടെ നൽകിയത്.


രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 250 പേർ നോർക്ക കാർഡ് പുതുക്കുകയും, 100 പേർ പുതിയ ഐഡിക്ക് വേണ്ടി അപേക്ഷ നൽകുകയും ചെയ്തു. നിരവധി പേർ നോർക്ക കെയർ ഇൻഷുറൻസിനായി അപേക്ഷ നൽകി. ‌നോർക്കയുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനും പ്രവാസി മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനും ക്യാമ്പിലൂടെ അവസരമൊരുങ്ങി.


മാലാസ് ഏരിയ സെക്രട്ടറി സുജിത് വി എം, ഏരിയ പ്രസിഡന്റ് സമീർ അബ്ദുൽ അസീസ്, ഏരിയ ട്രഷർ സിംനേഷ്, മലാസ് രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, ഏരിയ നോർക്ക കോർഡിനേറ്റർ അജ്മൽ മന്നേത്ത്, ജോയിന്റ് കോർഡിനേറ്റർ റിജോ അറയ്ക്കൽ എന്നിവർ നേതൃത്വം നല്കി. രജിസ്ട്രേഷൻ ഡെസ്ക് ആയി അനിൽ, നൗഫൽഷാ, മുനവർ, സൈതലവി, ഷുഹൈബ്,മഹേഷ്, രാകേഷ് , പ്രജിത് എന്നിവർ പ്രവർത്തിച്ചു, വളണ്ടിയർ ക്യാപ്റ്റൻ ആയി റെനീസ്, വളണ്ടിയർമാരായി നാരായണൻ ജരീർ, ഉനൈസ് ഖാൻ മലാസ്, ജിൽഷാദ് എന്നിവർ പ്രവർത്തിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ഫൈസൽ കൊണ്ടോട്ടി, റഫീഖ് പിഎൻഎം, രതീഷ്, അഷ്‌റഫ്‌ പൊന്നാനി, അബ്ദുൽ വദൂദ്, അൻവർ എന്നിവർ പങ്കെടുത്തു.




Tags
deshabhimani section

Related News

View More
0 comments
Sort by

Home