കേളി ജരീർ യൂണിറ്റ് വിഭജിച്ച് റബ്‌വ യൂണിറ്റ് രൂപീകരിച്ചു

കേന്ദ്ര കമ്മറ്റിയംഗം ഷാജി റസാഖ് കൺവെൻഷൻ ഉദ്‌ഘാടനംചെയ്യുന്നു
റിയാദ്: കേളി കലാസാംസ-്‌കാരിക വേദി മലാസ് ഏരിയയിലെ ജരീർ യൂണിറ്റ് വിഭജിച്ച് റബ്‌വ യൂണിറ്റ് രൂപീകരിച്ചു. ഏരിയയ-്‌ക്ക് കീഴിലെ നാലാമത്തെ യൂണിറ്റാണിത്. പ്രവർത്തനമേഖല വിപുലീകരിക്കാനും സംഘടന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് പുതിയ യൂണിറ്റ് രൂപീകരിച്ചത്. ചെറീസ് റസ്റ്റോറന്റ് ഹാളിൽ നടന്ന യൂണിറ്റ് കൺവൻഷനിലാണ് തീരുമാനം.
കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനംചെയ-്‌തു. പ്രസിഡന്റ് രതീഷ് ബാലകൃഷ-്‌ണൻ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം നൗഫൽ ഉള്ളാട്ടുചാലി സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി രാഗേഷ് രാമകൃഷ-്‌ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
കൺവൻഷൻ ഇരുയൂണിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് ഏരിയ സെക്രട്ടറി സുജിത് വി എം അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചു. മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സമീർ അബ-്‌ദുൾ അസീസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേളി സെക്രട്ടറി സുനിൽകുമാർ, കേന്ദ്ര കമ്മിറ്റിയംഗം ബിജു തായമ്പത്ത്, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, മലാസ് ഏരിയ പ്രസിഡന്റ് അഷ്റഫ് പൊന്നാനി, ട്രഷറർ കെ അബ-്‌ദുൽ വദൂദ്, രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ ഇ കെ രാജീവൻ, അഷ്റഫ് കണ്ണൂർ, ഏരിയ ജോയിന്റ് സെക്രട്ടറി അൻവർ, വൈസ് പ്രസിഡന്റ് മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ റെനീസ്, ഉനൈസ്ഖാൻ, നൗഷാദ്, അജ്മൽ, അഫ്സൽ എന്നിവർ സംസാരിച്ചു. ലത്തീഫ് സ്വാഗതവും രാഗേഷ് രാമകൃഷ-്‌എണൻ നന്ദിയും പറഞ്ഞു.
ജരീർ യൂണിറ്റ് ഭാരവാഹികൾ: രാധാകൃഷ-്‌ണൻ (പ്രസിഡന്റ്), ധനേഷ് ചന്ദ്രൻ, നവീൻകുമാർ (വൈസ് പ്രസിഡന്റ്), രാഗേഷ് രാമകൃഷ-്‌ണൻ (സെക്രട്ടറി), അഭിലാഷ്, നാരായണൻ (ജോയിന്റ് സെക്രട്ടറി), സൈതലവി (ട്രഷറർ), അമീർ കാരിയാത്തിൽ (ജോയിന്റ് ട്രഷറർ), വിജി എബ്രഹാം, ഷമീർ കല്ലിങ്ങൽ, സിറാജുദ്ദീൻ, കെ എം ഷമീർ, ശ്രീലാൽ (നിർവാഹക സമിതി).
റബ്‌വ യൂണിറ്റ് ഭാരവാഹികൾ: ലത്തീഫ് (പ്രസിഡന്റ്), എ നാസർ, പി എം ജോജു (വൈസ് പ്രസിഡന്റ്), രതീഷ് ബാലകൃഷ-്‌ണൻ (സെക്രട്ടറി), അബ-്‌ദുൾ സലാം, വിഷ-്‌ണു (ജോയിന്റ് സെക്രട്ടറി), അനുരാഗ് (ട്രഷറർ), സാജിദ് (ജോയിന്റ് ട്രഷറർ), സുലൈമാൻ അലി, സച്ചിൻ മോഹൻ, ടി കെ ജിജേഷ് (നിർവാഹക സമിതി).











0 comments