എസ് ജാനകിക്ക് അക്കാഫിന്റെ ഗാനാർച്ചന

ദുബായ് : പ്രിയഗായിക എസ് ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് അക്കാഫ് ഇവന്റ്സ്. ജാനകിയമ്മയുടെ ഗാനങ്ങൾ ആലപിച്ച് അക്കാഫ് മ്യൂസിക് ക്ലബ് അംഗങ്ങൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു. അനുശോചന സമ്മേളനം അക്കാഫ് ചീഫ് പട്രോൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ഗായിക ഹർഷ ചന്ദ്രൻ, കൾച്ചറൽ കൺവീനർ വി സി മനോജ്, അസി. ചീഫ് കോ ഓർഡിനേറ്റർ സനീഷ്കുമാർ, സോഷ്യൽ മീഡിയ കോർഡിനേറ്റർ അബ്ദുൾ സത്താർ, മ്യൂസിക് ക്ലബ് സെക്രട്ടറി ശെഫി അഹമ്മദ്, പുഷ്പ മഹേഷ്, ബിജു കൃഷ്ണൻ, ആനി കാർത്തിക്, ജോൺ കെ ബേബി, ഷാഫി അഷറഫ് എന്നിവർ സംസാരിച്ചു. മ്യൂസിക് ക്ലബ് അംഗങ്ങളായ ശ്രീകല, സജയ്, അനൂപ് നായർ, സൻസ, സജീഷ, ഉദയൻ, രേഖ നായർ, സഹീദ, പുഷ്പൻ എന്നിവർ എസ് ജാനകിയുടെ ഗാനങ്ങൾ ആലപിച്ചു.











0 comments