ad
Deshabhimani

പാസ്‌പോർട്ട് പുതുക്കൽ; അപ്പോയിന്റ്‌മെന്റിന്‌ വലഞ്ഞ്‌ യുഎഇയിലെ ഇന്ത്യക്കാർ

PASSPORT.jpg
വെബ് ഡെസ്ക്

Published on Jul 14, 2026, 05:36 PM | 1 min read

ദുബായ് : ​വേനൽക്കാല അവധിയോടനുബന്ധിച്ച്‌ യാത്രാതിരക്ക് വർധിച്ചതോടെ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ പാസ്‌പോർട്ട് പുതുക്കാനുള്ള അപ്പോയിന്റ്‌മെന്റ് ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി റിപ്പോർട്ട്. യാത്രയ്ക്ക്‌ തൊട്ടുമുമ്പ് പാസ്‌പോർട്ടിന്റെ കാലാവധി ആറുമാസത്തിൽ താഴെയാണെന്ന് തിരിച്ചറിഞ്ഞതോടെ പലരും ആശങ്കയിലാണ്.


​ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അബുദാബിയിലെ ഇന്ത്യൻ എംബസിയും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ അപ്പോയിന്റ്‌മെന്റ് അടിസ്ഥാനത്തിലാക്കിയിരുന്നു. ഇതേതുടർന്നാണ്‌ ഓൺലൈനിൽ സ്ലോട്ട് ലഭിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിദിനം ആയിരത്തിലധികം അപേക്ഷകരാണ് കോൺസുലർ സേവനങ്ങൾക്കായി എത്തുന്നതെന്ന് അധികൃതർ അറിയിച്ചു.


സേവനങ്ങൾക്കുള്ള അപ്പോയിന്റ്‌മെന്റുകൾ ഔദ്യോഗിക പോർട്ടൽ വഴിമാത്രം സൗജന്യമായി ബുക്ക് ചെയ്യണം. ഇതിനായി യാതൊരു ഏജന്റുമാർക്കും തുക നൽകരുതെന്നും ഇന്ത്യൻ എംബസിയും കോൺസുലേറ്റും വീണ്ടും മുന്നറിയിപ്പ് നൽകി. അനധികൃത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും അധികൃതർ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home