ടി അബ്ദുൾ മജീദിന് കേളി യാത്രയയപ്പ് നൽകി

യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് ടി അബ-്‌ദുൾ മജീദിന് സമ്മാനിക്കുന്നു
റിയാദ്: നീണ്ട 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റംഗം ടി അബ്ദുൾ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷബി അബ-്‌ദുൾ സലാം, ജോയിന്റ് സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതിയംഗം നാസർ പൊന്നാനി എന്നിവർ സംസാരിച്ചു.
മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അബ്‌ദുൾ മജീദ് കഴിഞ്ഞ റിയാദിലെ പച്ചക്കറി മാർക്കറ്റിലെ തൊഴിലാളിയായിരുന്നു. യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് സമ്മാനിച്ചു.










0 comments