ബിജു ഫിലിപ്പിന് കേളിയുടെ യാത്രയയപ്പ്

റിയാദ് : കേളി കലാസാംസ്കാരിക വേദി ബത്ത ബി യൂണിറ്റ് എക്സിക്യുട്ടീവ് അംഗം ബിജു ഫിലിപ്പിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എറണാകുളം ജില്ലയിലെ പെരുമ്പടവം സ്വദേശിയായ ബിജു റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡ്രാഫ-്‌റ്റ്‌സ-്‌മാനായിരുന്നു. 30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
യൂണിറ്റ് പ്രസിഡന്റ് അജിത് ഖാൻ അധ്യക്ഷനായി. കേളി ബത്ത ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ഉമ്മർ, വൈസ് പ്രസിഡന്റ് പി എ ഹുസൈൻ, ട്രഷറർ സുധീഷ് തരോൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രവീൺ കുമാർ, ഷാര റെയിൽ യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി, ബത്ത സെൻട്രൽ യൂണിറ്റ് അംഗം ഫൈസൽ എന്നിവർ സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ജയകുമാർ പുഴക്കൽ ബിജു ഫിലിപ്പിന് സമ്മാനിച്ചു.









0 comments