കാസർകോട് ഉത്സവ് 2025 ഡിസംബർ 5ന്

കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെഇഎ)യുടെ 21-ാം വാർഷികാഘോഷമായ കാസർകോട് ഉത്സവ് 2025 ഡിസംബർ 5-ന് വൈകുന്നേരം 4 മുതൽ രാത്രി 10 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗായകരായ യുമ്ന അജിൻ, ശ്രേയ ജയദീപ്, നൗഫൽ റഹ്മാൻ എന്നിവരും മിമിക്രി കലാകാരൻ സമദ് തളിപ്പറമ്പും കലാപ്രകടനങ്ങളുമായി പങ്കെടുക്കും. കുവൈത്തിലെ പ്രമുഖ സ്ഥാപനമായ അഹമ്മദ് അൽ മഗ്‌രിബിയാണ് ഈ വർഷത്തെ മുഖ്യ പ്രായോജകർ.
ഫാമിലി ബെനഫിറ്റ് സ്കീം, രോഗാശ്വാസ സഹായം, വെൽഫെയർ ഇൻവെസ്റ്റ്‌മെന്റ് പദ്ധതികൾ, വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ എന്നിവ കെഇഎ അസോസിയേഷൻ സ്ഥിരമായി നടപ്പിലാക്കുന്നു. ഏഴ് ഏരിയകളിലായി പ്രവർത്തിക്കുന്ന യൂണിറ്റുകൾ കലാപരിപാടികൾ, സ്പോർട്സ് മത്സരങ്ങൾ, ഓണം, ന്യൂ ഇയർ ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നു. മുൻ ചീഫ് പാട്രൺ സഗീർ തൃക്കരിപ്പൂരിന്റെ സ്മരണാർത്ഥം നാട്ടിലെ സ്കൂളുകളെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയും പ്രവാസികളും നാട്ടിലെ അംഗങ്ങളും ഒന്നിക്കാനുള്ള വേദിയായി ‘കുവൈത്ത് ഫെസ്റ്റ്’ നാട്ടിലും സംഘടിപ്പിക്കുന്നു.
പത്രസമ്മേളനത്തിൽ സത്താർ കുന്നിൽ, പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച്ച്, ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ എൻ വി, ഓർഗനൈസിംഗ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, പ്രോഗ്രാം ചെയർമാൻ പി എ നാസർ, കൺവീനർ അബ്ദുള്ള കടവത്ത് എന്നിവർ പങ്കെടുത്തു.









0 comments