പ്രവാസി മലയാളികൾക്കായി കല കുവൈത്ത് സാഹിത്യോത്സവം

കുവൈത്ത് സിറ്റി: പ്രവാസി മലയാളികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത് സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. ചെറുകഥ, ലേഖനം, കവിത എന്നീ വിഭാഗങ്ങളിലായാണ് സൃഷ്ടികൾ ക്ഷണിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സൃഷ്ടികൾ ഏപ്രിൽ 30നകം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 60084602 എന്ന നമ്പറിലും, അബ്ബാസിയ (94931389), ഫഹീൽ (50406669), സാൽമിയ (60616478), അബുഹലിഫ (55483852) എന്നീ മേഖലാ പ്രതിനിധികളുമായി ബന്ധപ്പെടാം.
ലേഖന വിഭാഗത്തിന് ‘കേരളം – പതിറ്റാണ്ടിന്റെ വികസനയാത്ര’ എന്ന വിഷയമാണ് നിശ്ചയിച്ചിരിക്കുന്നത്. ലേഖനം പരമാവധി അഞ്ച് പേജ് കവിയരുത്. കവിതയ്ക്ക് പരമാവധി 24 വരികളും ചെറുകഥയ്ക്ക് മൂന്ന് പേജും പരിധിയായിരിക്കും. കഥയും കവിതയും വിഷയപരിധിയില്ലാതെ സമർപ്പിക്കാം.രചനകൾ മൗലികമായിരിക്കണം. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം സഹിതം അയയ്ക്കണം. സ്വന്തം കൈപ്പടയിൽ എഴുതിയതിനെ സ്കാൻ ചെയ്തതോ മലയാളത്തിൽ ടൈപ്പ് ചെയ്ത് പിഡിഎഫ് രൂപത്തിൽ തയ്യാറാക്കിയതോ ഇ-മെയിൽ മുഖേന സമർപ്പിക്കണം. രചനകളോടൊപ്പം എഴുത്തുകാരന്റെ പേര്, മേൽവിലാസം, വാട്സ്ആപ്പ് നമ്പർ എന്നിവ ഉൾപ്പെടുത്തണം. മത്സരത്തിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടുന്നവരെ വിജയികളായി പ്രഖ്യാപിക്കും.











0 comments