പുതിയ ഡിജിറ്റൽ ഐഡിയുമായി കല കുവൈത്ത്

കുവൈത്ത് സിറ്റി : അംഗങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും ആധുനികവുമായ സേവനങ്ങൾ ഉറപ്പാക്കാനായി പുതിയ ഡിജിറ്റൽ ഐഡിയുമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത്. മംഗഫ് കല കുവൈത്ത് സെന്ററിൽ നടന്ന ചടങ്ങിൽ പുതിയ ഡിജിറ്റൽ ഐഡി സംവിധാനം റീലോഞ്ച് ചെയ്‌തു. ലോക കേരള സഭ അംഗവും കല കുവൈത്തിന്റെ മുതിർന്ന പ്രവർത്തകനുമായ ജെ സജി പുതിയ ഡിജിറ്റൽ ഐഡി പുറത്തിറക്കി.
അംഗത്വ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും സംഘടന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ബന്ധപ്പെടാനും സഹായിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലൂടെ അംഗത്വത്തിനായി അപേക്ഷിക്കാനുള്ള സൗകര്യവും സംവിധാനത്തിലുണ്ട്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ അംഗങ്ങൾക്കും സംഘടനയ്ക്കുമിടയിലെ ആശയവിനിമയവും സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഡിജിറ്റൽ സംവിധാനമെന്നും കല കുവൈത്ത് ഭാരവാഹികൾ വ്യക്തമാക്കി. കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രവീൺ നന്ദിയും പറഞ്ഞു.











0 comments